കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ഹർഷാദ് രക്ഷപ്പെട്ടത് ഫോൺ വഴിയുള്ള അസൂത്രണത്തിലൂടെയന്ന നിഗമനത്തിൽ പൊലീസ്. ലഹരി സംഘം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഹർഷാദിനെ കൊണ്ടുപോകാൻ ബൈക്ക് എത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ ഹർഷാദ് സംസ്ഥാന വിട്ടുവെന്ന സൂചനയും പൊലീസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

2017 ൽ ലഹരി കേസിൽ പ്രതിയായ ഹർഷാദിനെ 2023 ൽ  10 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. അയാളെയാണ് ജയിലിൽ എത്തി ഒരു വർഷം പിന്നിടുന്നതിന് മുമ്പ് പത്രകെട്ട് എടുക്കാൻ ജയിൽ അധികൃതർ നിയോഗിച്ചത്. പത്ര കെട്ട് വരാറുള്ള ഗേറ്റും ദേശീയ പാതയും തമ്മിൽ 10 മീറ്റർ തികച്ച് ദൂരമില്ല. ആർക്കും രക്ഷപ്പെടാൻ കഴിയുന്ന വഴി. മുൻ കുട്ടി ബൈക്ക് എത്തിക്കാനും തുടർ യാത്രയ്ക്കും ഹർഷാദിന് ലഹരി സംഘത്തിന്റെ സഹായം ലഭിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ് . ഫോൺ വഴിയുള്ള ആസൂത്രണത്തിന്റെ തുമ്പ് തേടി ഹർഷാദിന്റെ സുഹൃത്തുക്കളിലേയ്ക്കും അന്വേഷണം നീങ്ങുന്നുണ്ട്. ഹർഷാദ് സംസ്ഥാനം വിടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ജയിലിൽ നിന്ന് ബൈക്കിൽ രക്ഷപ്പെട്ട ഹർഷാദ് കക്കാട് പരിസരം വഴി യാത്ര ചെയ്തുവെന്നും പിന്നീട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തേക്ക് എത്തിയെന്നും സിസി ടിവി പരിശോധനയിലൂടെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

 

Police yet to catch jail breaker from kannur