പ്രശസ്ത മലയാള സംഗീത സംവിധായകന്‍ കെ.ജെ.ജോയി(77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ബുധനാഴ്ചയാണ് സംസ്കാരം. മലയാള ചലച്ചിത്രഗാന ലോകത്തെ ആദ്യത്തെ 'ടെക്നോ മ്യുസിഷ്യൻ' എന്നറിയപ്പെട്ട അദ്ദേഹം 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. എൻ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാൻ മിഴി...(മനുഷ്യമൃഗം), സ്വർണമീനിന്റെ ചേലൊത്ത... , കുങ്കുമസന്ധ്യകളോ ...(സർപ്പം), മറഞ്ഞിരുന്നാലും... (സായൂജ്യം), മഴ പെയ്തു പെയ്ത്...(ലജ്ജാവതി), ആഴിത്തിരമാലകൾ...(മുക്കുവനെ സ്നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ...(ഇതാ ഒരു തീരം), കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ.. എന്നിവയാണ് ജോയിയുടെ ഏറെ ജനപ്രിയമായ ഗാനങ്ങള്‍.
1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയാണ് കെ.ജെ.ജോയ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കീബോർഡ് ഉൾപ്പെടെയുള്ള ആധുനികസങ്കേതങ്ങൾ എഴുപതുകളിൽ സിനിമയിൽ എത്തിച്ചത് ജോയിയാണ്. 'ഇവനെന്റെ പ്രിയപുത്രൻ', 'ചന്ദനച്ചോല', 'ആരാധന', 'സ്നേഹയമുന', 'മുക്കുവനെ സ്നേഹിച്ച ഭൂതം', 'ലിസ, മദാലസ', 'സായൂജ്യം', 'ഇതാ ഒരു തീരം','അനുപല്ലവി', 'സർപ്പം', 'ശക്തി', 'ഹൃദയം പാടുന്നു', 'ചന്ദ്രഹാസം', 'മനുഷ്യമൃഗം', 'കരിമ്പൂച്ച' എന്നിവയാണ് ജോയിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി. ഉമ്മർ, സലിൽ ചൗധരി, എം.കെ. അർജുനൻ എന്നീ മഹാരഥൻമാർ നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ തേരോട്ടം.
Music director KJ Joy passes away