പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമാ ഗാനരംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ. എം.ബി. ശ്രീനിവാസൻ, ദേവരാജൻ, ബാബുരാജ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അന്യഭാഷാ ഗാനങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ബാഹുബലിയിലെ ‘മുകിൽ വർണാ’ എന്ന ഗാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്നാണ്.
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, ഇളം മഞ്ഞിൻ കുളിരുമായൊരു കുയില്‍, നാടൻ പാട്ടിന്റെ മടിശ്ശീല, ആഷാഢമാസം തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. 86 ചിത്രങ്ങൾക്ക് ഗാനരചന നടത്തി. പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.