ഡല്‍ഹിയിലെ ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനായുള്ള കഠിനാധ്വാനം ഒാരോ ബൂത്തിലും ഉണ്ടാകണം. കേന്ദ്രപദ്ധതിയുടെ ഗുണം ലഭിക്കാത്തവരെ കണ്ടെത്തി അത് ലഭ്യമാക്കണമെന്നും ബിജെപിയുടെ ബൂത്ത് തല സംഘടനാ ശക്തികേന്ദ്ര ഭാരവാഹികളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.  ബിജെപിയുടെ ജീവനാഡിയാണ് പ്രവര്‍ത്തകര്‍. അക്രമങ്ങളെ അതിജീവിച്ച് പാര്‍ട്ടിക്കായി പൊരുതിയവരെ വണങ്ങുന്നു. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ വൃത്തിയാക്കാനും മോദി ആഹ്വാനം ചെയ്തു. 

 

4000 കോടിയുടെ  പുതിയ പദ്ധതികള്‍ വികസനത്തിന്‍റെ നാഴികക്കല്ലാകും . പത്തുവര്‍ഷത്തിനിടെ ഷിപ്പിങ് മേഖലയില്‍ ഉണ്ടായത് വന്‍ കുതിച്ചുചാട്ടമെന്നും കൊച്ചിന്‍ ഷിപ്പിയാഡില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.  രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്.  ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനലും രാജ്യത്തിന് സമര്‍പ്പിച്ചു. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഇനി ഒഴിവാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

 

Victory in Kerala is also essential for governance in Delhi: Prime Minister