• 'തൃശൂരില്‍ തിരഞ്ഞെടുപ്പ് ആവേശം കൂടുതല്‍'
  • ' മോദിയുടെ വരവ് ചലനമുണ്ടാക്കില്ല'
  • 'സംസ്ഥാനത്ത് ബിജെപി അപ്രസക്തം'

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഔദ്യേഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ തൃശൂരില്‍ കോണ്‍ഗ്രസിനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി വി.ഡി. സതീശന്‍. തൃശൂരില്‍ തിരഞ്ഞെടുപ്പ് ആവേശം അല്‍പം കൂടുതലാണെന്നും ചുവരെഴുത്തുകാരെ പ്രതാപന്‍ തന്നെ തിരുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രചാരണം കേരളത്തില്‍ ചലനമുണ്ടാക്കില്ലെന്നും സംസ്ഥാനത്ത് ബിജെപി അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മതപരമായ ഭിന്നിപ്പിനാണ് ബി.ജെ.പി ശ്രമം. മതവും രാഷ്ട്രീയവും കൂട്ടിക്കെട്ടുന്നത്  കേരള ജനത തള്ളിക്കളയുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

തൃശൂര്‍ വെങ്കിടങ്ങിലാണ് ടി.എന്‍ പ്രതാപനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തിയത്. ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടി.എന്‍. പ്രതാപന്‍ ഇടപെട്ട് ഇത് മായ്പ്പിച്ചിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 

 

VD Satheesan of graffiti appeared in Thrissur ahead of aicc announcement