തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ ബോൺ നതാലെയ്ക്കായി സാന്റാക്ലോസിന്റെ കൂറ്റൻ തൊപ്പി ഒരുങ്ങി. 15 അടി നീളവും വീതിയുമുണ്ട് എന്നതാണ് തൊപ്പിയുടെ പ്രത്യേകത. 27 ന് നടക്കുന്ന ബോൺ നതാലെ ഘോഷയാത്രയിൽ സാന്റാക്ലോസിന്റെ ഈ തൊപ്പി സ്റ്ററാകും. ഇടവകയിലെ യൂത്ത് സി.എൽ.സി അംഗങ്ങളാണ് കൂറ്റൻ തൊപ്പിയുടെ നിർമാതാക്കൾ. എല്ലാ വർഷവും എന്തെങ്കിലുമൊക്കെ വൈറെറ്റി വേണം എന്നത് ഇടവകയിലെ യൂത്ത് സി.എൽ.സി ക്കാർക്ക് നിർബന്ധമാണ് 

തൊപ്പിയുടെ മിനുക്കു പണികൾ അവസാനഘട്ടത്തിലാണ്. ഈ തൊപ്പിയിടാൻ പപ്പാ ഉണ്ടാകുമോ? അതോ ഒറ്റയ്ക്ക് ഷൈൻ ചെയ്യാനുള്ള ഭാഗമാണോ? ഒന്നും അറിയില്ല 27ന് തൃശരിലെ ബോൺ നതാലെയിൽ സർപ്രൈയ്സായി കാണേണ്ടി വരും അതെല്ലാം