അയോധ്യ ശ്രീരാമ ജന്മഭൂമിയിലെ പ്രതിഷ്ഠാച്ചടങ്ങിനായി പ്രധാനമന്ത്രി നാളെ രാവിലെ അയോധ്യയിലെത്തും. 10.25ന് അയോധ്യയിലെ ഹെലിപാഡില്‍ ഇറങ്ങുന്ന മോദി 10.55ന് രാമജന്മഭൂമിയിലെത്തും.
പ്രാണപ്രതിഷ്ഠ പ്രമാണിച്ച് ഡൽഹി എയിംസിനും ആർഎംഎൽ ആശുപത്രിക്കും നാളെ ഉച്ചയ്ക്ക് 2.30വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾ എല്ലാം ലഭ്യമാകും.
പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലെത്തും. രാവിലെ കോതണ്ഡ രാമസ്വാമി ക്ഷേത്രത്തില്‍ മോദി സന്ദർശനം നടത്തും. രാവണനുമായുള്ള യുദ്ധത്തിന് ശേഷം വിഭിഷണനെ ലങ്കയുടെ രാജാവായി രാമന്‍ വാഴിച്ചത് ഇവിടെവച്ചെന്നാണ് ഐതിഹ്യം. ഇന്നലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തിലും, രാമേശ്വരം ക്ഷേത്രത്തിലും മോദി ദർശനം നടത്തിയിരുന്നു. രാമേശ്വരത്തെ അഗ്നി തീർത്ഥത്തിൽ സ്നാനം ചെയ്ത പ്രധാനമന്ത്രി ഇവിടെയുള്ള 22 തീർത്ഥങ്ങളിൽ നിന്നുള്ള ജലവും ശേഖരിച്ചിട്ടുണ്ട്. ഇന്നത്തെ സന്ദർശനത്തിനുശേഷം ഈ പുണ്യ തീർത്ഥങ്ങളുമായിട്ടാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രധാനമന്ത്രി പോകുക.
PM Modi to visit third Tamil Nadu temple with Ram connection