വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ മർദ്ദിച്ചു. വൈത്തിരി എസ്.എച്ച്.ഒ. ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ ആൾക്കൂട്ടത്തിനിടയിൽ വച്ച് മർദ്ദിച്ചതും അസഭ്യം പറഞ്ഞതും. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പെൺകുട്ടിയോട് മോശമായി പെരുമാറുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയോട് സംസാരിച്ചതിനു ശേഷം സംഭവസ്ഥലത്ത് നിന്ന് എസ്.എച്ച്.ഒ. ഒരാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ആയിരുന്നില്ല പ്രതി.
ഇത് നാട്ടുകാരുമായി വാക്കേറ്റത്തിന് ഇടയാക്കി. ഇതിനിടെ യൂണിഫോമിൽ അല്ലായിരുന്ന സിവിൽ പൊലീസ് ഓഫീസർ വാഹനത്തിൽ കയറി. നാട്ടുകാരുമായി പ്രശ്നമുണ്ടായി നിൽക്കുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല എന്ന് പറഞ്ഞായിരുന്നു മർദ്ദനവും അസഭ്യവും. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
Subordinate officer assaulted by inspector in crowd