മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയപരിപാടിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുകയാണ്.എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു മതത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ജവഹർലാൽ നെഹ്റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിറുത്തണം എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അത് ഇന്ന് പാലിക്കപ്പെടുന്നില്ലെന്നും ഭരണഘടനാമൂല്യങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
BJP has politicised Ram temple event, says CM Pinarayi Vijayan