കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടിയതിനും, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനും എതിരെ പ്രതിപ്പട്ടികയിലുള്ളയാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം.

 

സഹകരണ സംഘങ്ങൾ കോടീശ്വരൻമാർക്കുള്ളതല്ല, സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുന്നത്. എന്നാൽ ഈ പണം നഷ്ടമാകുന്നു. ഇതോടെ സംഘങ്ങളിൽ അവർക്ക് വിശ്വാസവും നഷ്ടപ്പെടുന്നു. ഇതാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നത്.

 

കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.  ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിലയിരുത്തി.

Kerala High Court on Karuvannur Bank Scam