mamata-kharge-1

 

ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനായി മുൻകൈയെടുത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും ബിഹാറിലെ സഖ്യകക്ഷി നേതാക്കളുമായും ഖർഗെ ചർച്ച നടത്തി. ന്യായ് യാത്രയുടെ ഭാഗമാകാൻ നേതാക്കളോട് അഭ്യർഥിച്ചു. ബിജെപിക്കെതിരായ ഇന്ത്യ മുന്നണിയുടെ പോരാട്ടത്തിൽ മമത ബാനർജിയുടെ സാന്നിധ്യം നിർണായകമാണെന്നും ഒന്നിച്ചുള്ള ചർച്ചകളിലൂടെ എല്ലാ വിഷയങ്ങളിലും പ്രശ്നപരിഹാരം സാധ്യമാകുമെന്നും ഖർഗെ മമത ബാനർജി അറിയിച്ചു. 

 

മറ്റ് തിരക്കുകൾ ഉണ്ടെങ്കിലും 15 മിനിറ്റ് യാത്രയ്‌ക്കൊപ്പം ചെലവഴിക്കണമെന്ന കോൺഗ്രസിന്റെ ആഗ്രഹവും ഖർഗെ മമതയെ അറിയിച്ചു. അതേസമയം നിതീഷ് കുമാറുമായി ഖർഗെ നേരിട്ട് സംസാരിച്ചോ എന്ന് വ്യക്തമല്ല. ജെഡിയു ബിജെപിക്കൊപ്പം പോകാനുള്ള ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് കോൺഗ്രസ്. ഇന്ത്യമുന്നണി കൺവീനറോ പ്രധാനമന്ത്രി മുഖമോ ആയി തിരഞ്ഞെടുക്കാത്തതിൽ നിതീഷ് കുമാർ  അസ്വസ്ഥനായിരുന്നു. 

 

Mallikarjun Kharge speaks to TMC's Mamata Banerjee in frantic bid to salvage INDIA bloc