അന്തരിച്ച മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് യമുനാതീരത്ത് പ്രത്യേക സ്മാരകം ഒരുക്കണമെന്ന് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം വേണം. മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യം പ്രധാനമന്ത്രിയെ അറിയിച്ചു.
മൻമോഹൻ സിങ്ങിന്റെ സംസ്ക്കാരം നാളെ രാവിലെ പത്തു മണിയോടെ. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്രു മാർഗിലെ വസതിയിലുള്ള ഭൗതിക ദേഹം രാവിലെ എട്ടുമണിക്ക് കോൺഗ്രസ് ദേശീയ ആസ്ഥാനത്തെത്തിക്കും. എട്ടര മുതൽ ഒരു മണിക്കൂർ പൊതുദർശനം. ശേഷം വിലാപയാത്രയായി രാജ്ഘട്ടിനു സമീപത്തെ സംസ്ക്കാര സ്ഥലത്തേയ്ക്ക് കൊണ്ടുപോകും. മന്‍മോഹന്‍ സിങ്ങിന്‍റെ വിയോഗത്തില്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് മികച്ച രാഷ്ട്രതന്ത്രഞ്ജനെയും പ്രശസ്ത സാമ്പത്തിക വിദഗ്ധനെയുമാണെന്ന് യോഗം അനുസ്മരിച്ചു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അര്‍ധ അവധി നൽകി. രാഷ്ട്രപ്രതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.