car-accident-tenkasi-28

തമിഴ്നാട് തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. കാറും സിമന്‍റ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കുറ്റാലം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വഴിയാത്രക്കാരാണ് വിവരം പൊലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്. കാര്‍ത്തിക്, സുബ്രഹ്മണ്യം,മനോജ്, വേല്‍മനോജ്, മനു സുബ്രഹ്മണ്യം എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

Six killed after car hits lorry in Tenkasi