pathanamthitta-funeral

പത്തനംതിട്ട കോന്നിയിൽ വാഹനാപകടത്തിൽ മരിച്ച നവദമ്പതികളുടെയും പിതാക്കന്‍മാരുടെയും സംസ്കാരം ഇന്ന്. പൂങ്കാവ് സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നാലുപേരുടെയും സംസ്കാരം ഒരുമിച്ച് നടത്തും. രാവിലെ എട്ടു മുതൽ പള്ളിയിൽ പൊതുദർശനം തുടങ്ങും. ഉച്ചയ്ക്ക് 12.30 പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. മല്ലശ്ശേരി സ്വദേശി നിഖിൽ, ഭാര്യ അനു, അനുവിന്റെ പിതാവ് ബിജു ജോർജ്, നിഖിലിന്റെ പിതാവ് ഈപ്പൻ മത്തായി എന്നിവരാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. 20 ദിവസം മുൻപ് ഇതേ പള്ളിയിലായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം.

 
ENGLISH SUMMARY:

Funeral of Pathanamthitta couple who died in an accident will held today. The saddest part is, 20 days before they got married from the same church.