കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി എന്‍. ഭാസുരാംഗന്‍റെ ഭാര്യയെയും പെണ്‍മക്കളെയും ഇഡി ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സയച്ചു. ഭാസുരാംഗന്‍റെ മകളുടെ ഭര്‍ത്താവും അന്നേ ദിവസം ഹാജരാകണം. കേസില്‍ ഭാസുരാംഗന്‍റെ ഭാര്യയെയും മക്കളെയും ഇഡി പ്രതി ചേര്‍ത്തിരുന്നു. ഭാസുരാംഗനും കുടുംബവും മൂന്ന് കോടിരൂപയിലേറെ തട്ടിയെന്നാണ് ഇഡിയുടെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഭാസുരാംഗന്‍റെയും മകന്‍ അഖില്‍ജിത്തിന്‍റെയും ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി.