ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘത്തില്‍ നടന്നത് കണ്ടല മോഡല്‍ തട്ടിപ്പോ...? സംഘത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയ 2019ലെ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്. പ്രസിഡന്‍റ് ജയകുമാറിന്‍റെ കുടുംബാംഗങ്ങള്‍ക്ക് വഴി വിട്ട് ലോണുകള്‍ നല്‍കിയതായും ചിട്ടിപ്പണം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടിലുണ്ടെന്ന് സംഘത്തിന്‍റെ മുന്‍ വൈസ് പ്രസിഡന്‍റ്  മനോരമന്യൂസിനോട് പറഞ്ഞു. തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിയെ സമീപിക്കുമെന്നും നിലവിലെ ഭരണ സമിതിയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്‍റ് ജയകുമാറിന്‍റെ വഴിവിട്ട നീക്കം ചോദ്യം ചെയ്തതിന്‍റെ പേരില്‍ ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട വ്യക്തിയാണ്  അബ്രഹാം മാസ്റ്റര്‍. പ്രസിഡന്‍റ് അണിയൂര്‍ ജയകുമാറും കുടുംബാംഗങ്ങളും നടത്തിയ ക്രമക്കേടുകള്‍  2019ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്ന് അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.