lpg-cylinder-3
  • 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1781 രൂപ 50പൈസയായി
  • കഴിഞ്ഞ 2 മാസം വില കുറച്ചിരുന്നു
  • ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് 15 രൂപയാണ് കൂടിയത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 1781 രൂപ 50 പൈസയായി ഉയര്‍ന്നു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എണ്ണക്കമ്പനികള്‍ എല്ലാം മാസവും ഒന്നാം തിയതിയാണ് വില പുതുക്കി നിശ്ചയിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി രണ്ട് തവണ സിലിണ്ടര്‍ വില കുറച്ചിരുന്നു. 45 രൂപയാണ് കുറച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 Govt increases commercial cylinder rates