ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ കുതിരക്കച്ചവടത്തിന് ശ്രമമെന്ന് സൂചന. തുടര്‍ന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസും ജെഎംഎമ്മും നീക്കം തുടങ്ങി. 43 എംഎല്‍എമാര്‍ വിമാനത്തില്‍ ഹൈദരാബാദിലേക്ക്  പുറപ്പെട്ടു. അതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ചംപയ് സോറന്‍ വൈകിട്ട് ഗവര്‍ണറെ കണ്ടു. തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയെന്ന് ചംപയ് സോറന്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

 

Congress and JMM to shift MLAs to resorts in Jharkhand