സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയും ബിജെപിയിൽ. മധു പണ്ടേ ബി.ജെ.പിയായിരുന്നുവെന്നു ജില്ലാ സെക്രട്ടറി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വരെ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിയും ബി.ജെ.പിയിലേക്കെന്നു പ്രഖ്യാപിച്ചത്. അങ്ങനെ ബി.ജെപിക്കു പോകുന്നവരെ കോണ്‍ഗ്രസിനു വേണ്ടെന്ന് വി.ഡി.സതീശന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തുടങ്ങിയ കൂടുമാറ്റം എവിടെ വരെ, എങ്ങോട്ടെത്തിക്കും? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ശരിക്കും ഏതാ പാര്‍ട്ടി?