medical-budget-01
  • 'ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രത്യേക പരിഗണന'
  • 'ഒരുകോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ വൈദ്യുതി'
  • 'ആയുഷ്മാന്‍ പദ്ധതി വിപുലമാക്കും'
  • '35 ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍'

അടുത്ത അഞ്ചു വര്‍ഷം രാജ്യത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുമെന്ന വാഗ്ദാനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് അമൃത് കാലത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും അഞ്ച് വര്‍ഷം കൊണ്ട് രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടത്തരക്കാര്‍ക്കായി വീടുകള്‍ക്ക് സഹായം നല്‍കും. ഒരുകോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ വൈദ്യുതി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. 

 

രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിക്കുമെന്നും നിലവിലെ ആശുപത്രികളെ മെഡിക്കല്‍ കോളജിന്‍റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ആയുഷ്മാന്‍ പദ്ധതി സര്‍ക്കാര്‍ വിപുലമാക്കും. ആശാവര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും. 35 ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍ സാധ്യമാക്കും. മല്‍സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 1 ലക്ഷം കോടി രൂപയുടെ കോര്‍പസ് ഫണ്ടുവഴി യുവാക്കള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Union Budget 2024: govt to  provide housing for middle class, says FM Nirmala Sitharaman