digital-university-05
  • 'സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കും'
  • 'കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഓക്സ്ഫഡില്‍ പ്രവേശനം'
  • 'സ്ഥിരം സ്കോളര്‍ഷിപ് ഫണ്ടിലേക്ക് 10 കോടി രൂപ'

എഐ പ്രോസസര്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യ സര്‍വകലാശാലയായ ഡിജിറ്റല്‍ യൂണിവേഴ്സിക്ക് ബജറ്റില്‍ 250 കോടി രൂപ വകയിരുത്തി. പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ വരുമാനം നേടിത്തുടങ്ങിയ സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ പലിശയിളവ് സഹായം നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാല യുകെയില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചെന്ന് ധനമന്ത്രി അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഓക്സ്ഫഡില്‍ പ്രവേശനം ലഭിക്കും. അതിനുള്ള സ്ഥിരം സ്കോളര്‍ഷിപ് ഫണ്ടിലേക്ക് 10 കോടി രൂപ വകയിരുത്തി. ഡിജിറ്റല്‍ സര്‍വകലാശാലയുടെ മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ മൂന്ന് മേഖലകളില്‍ തുടങ്ങും. സാങ്കേതിക സര്‍വകലാശാലയില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 10 കോടി രൂപ വകയിരുത്തി. 21 കോടി രൂപ മുടക്കി സര്‍വകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

State Budget 2024; FM announces 3 centres for digital university