കലാഭവൻ മണിയുടെ സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധവുമായി കലാഭവന്‍ മണിയുടെ കുടുംബം. തുടർഭരണം ഉണ്ടായിട്ടും ഇടതുപക്ഷ സർക്കാരിൽ നിന്നും അവഗണന പ്രതീക്ഷിച്ചില്ലെന്നും വീണ്ടും വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതിൽ ഖേദമുണ്ടെന്നും സഹോദരൻ രാമകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടു ബജറ്റുകളിലായി മൂന്നു കോടി അനുവദിച്ചെങ്കിലും സ്മാരകം നിർമാണം എവിടെയും എത്തിയില്ലെന്നും സ്മാരകം പെട്ടെന്ന് നിർമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നെന്നും രാമകൃഷ്ണൻ പറഞ്ഞു.
Kalabhavan Mani memorial family against government