സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആശുപത്രികൾക്ക് നൽകാനുള്ള കുടിശിക 408 കോടി രൂപ. 2020 ജൂലൈ മുതൽ 3,362 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ നൽകിയത്. പദ്ധതിക്കായി കേന്ദ്ര വിഹിതമായി ലഭിച്ചത് 545 കോടി രൂപയാണ്
സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 72,29,495 ഗുണഭോക്താക്കളാണുള്ളത്. ഇവരെ ചികിത്സിച്ച വകയിൽ സ്വകാര്യ ആശുപത്രികൾക്കും, മെഡിക്കൽ കോളജുകൾക്കുമാണ് 408 കോടി രൂപ കുടിശ്ശികയുള്ളത്. ഇതിൽ 107 കോടി രൂപയാണ് കോഴിക്കോട് ജില്ലയിൽ മാത്രം സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ളത്. മലപ്പുറത്ത് 93 കോടിയിലേറെയും. 2020 ജൂലൈ മുതൽ 3,362 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ-സ്വകാര്യ ആശുപത്രികൾക്കായി സംസ്ഥാനം നൽകിയത്. 545 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിച്ചുവെന്നും വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശിക നൽകാത്തത് മൂലം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അവതാളത്തിലായെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടിശികയുടെ വിശദമായ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.