വണ്ടിപ്പെരിയാർ കറുപ്പ് പാലത്ത് വാർദ്ധക്യപെൻഷൻ മുടങ്ങിയതിനെതിരെ 90 വയസുകാരി റോഡിലിരുന്ന് പ്രതിഷേധിച്ചു. കറുപ്പ് പാലം സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഒന്നര മണിക്കൂറോളം പൊന്നമ്മ റോഡിലിരുന്ന് പ്രതിഷേധിച്ചത് . പിന്നീട് വണ്ടിപ്പെരിയാർ പൊലീസ് എത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ചത്. ഭിന്നശേഷികാരിയായ പൊന്നമ്മയുടെ വീട്ടിൽ എത്തി മസ്റ്ററിങ് ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണം.
90 Year Old Women Protest On Pension Crisis