blast-at-tripunithura

 

 

ത‍ൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാട്ട് പടക്കംസൂക്ഷിച്ച വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം തിരുവന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത് . 14 പേര്‍ക്ക് പരുക്ക്. പുതിയകാവ് ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായെത്തിച്ച വെടിക്കോപ്പുകള്‍ ഇറക്കുന്നതിനെടയായിരുന്നു സ്ഫോടനം.. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായണെന്നും വിവരമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഒന്നിനുപുറമേ ഒന്നായി നാലുസ്ഫോടനകങ്ങള്‍ . എന്താണെന്ന് തിരിച്ചറിയും മുമ്പേ ജനല്‍ചില്ലുകളടക്കം പൊട്ടിത്തെറിച്ചു . ഭയന്ന് ഒന്നനങ്ങാന്‍ പോലും വയ്യാത്ത സ്ഥിതി . തൃപ്പൂണിത്തുറയിലുണ്ടായ സ്ഫോടനം സമീപവാസികളില്‍ സൃഷ്ടിച്ച അവസ്ഥ അതായിരുന്നു. ഉല്‍സവത്തിന് വെടിക്കോപ്പുകള്‍ ശേഖരിക്കുന്നതിനായി  ജനവാസേകന്ദ്രത്തിലെ വീടാണ്  ഗോഡൗണാക്കി മാറ്റിയത് .അവിടേക്ക് എത്തിച്ച  വെടിക്കോപ്പുകള്‍ ഇറക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഈ വീടും സ്ഫോടകവസ്തുക്കളെത്തിച്ച വാഹനവും പൂര്‍ണമായും തകര്‍ന്നു. വെടിക്കോപ്പുകള്‍ കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന വിഷ്ണുവിനും ഒപ്പമുണ്ടായിരുന്നയാള്‍ക്കുമാണ് സ്ഫോടനത്തില്‍ ഗുരുതരമായി  പരുക്കേറ്റത് .ഇരുവരെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ കളമശേരി  മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

സ്ഫോടനത്തെ തുടര്‍ന്ന്  ഈ വീടിനു സമീപമുള്ള പതിനഞ്ചോളം വീടുകള്‍ തകര്‍ന്നു . ഒട്ടേറെ വീടുകളുടെ ചില്ലുജനാലകള്‍ പൊട്ടിവീണു. ചില്ലുകള്‍ തറച്ചുകയറിയും ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് . സ്ഫോടനത്തിന്റെ അവശിഷ്ടങ്ങ്ള്‍ അരക്കിലോമീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു . കനത്തചൂടില്‍ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം .സ്ഫോടനമുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്നും പലരും ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്തായാലും അധികൃതരുടെ അനുമതിയില്ലാതെയാണ് ഇവിടെ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നാണ്  വിവരം  

Blast at Tripunithura