Uralunkal-Chairman
ഊരാളുങ്കലിനെതിരായ ആരോപണങ്ങള്‍ക്കുപിന്നില്‍ തങ്ങളോട് മല്‍സരിക്കുന്ന മറ്റു കോണ്‍ട്രാക്ടര്‍മാരെന്ന് ചെയര്‍മാന്‍ രമേശന്‍ പാലേരി. അസൂയാലുക്കളായ കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നതുവിശ്വസിച്ചാണ് കേന്ദ്രഏജന്‍സികള്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തെ ഭയമില്ല രമേശന്‍ പാലേരി മനോരമ ന്യൂസിനോട് പറഞ്ഞു. ഊരാളുങ്കലിലെ 82% സര്‍ക്കാര്‍ ഓഹരി വായ്പയും ധനസഹായവും ചേര്‍ന്നത്, അത് തിരിച്ചടയ്ക്കും. ടെന്‍ഡറില്ലാതെ കരാറുകള്‍ ലഭിക്കാനുള്ള ഉത്തരവ് ഇറക്കിയത് യുഡിഎഫ് സര്‍ക്കാരെന്നും രമേശന്‍ പാലേരി. വിഡിയോ റിപ്പോര്‍ട്ട് കാണാം.