uralungal-co-operative-society
  • 82 ശതമാനം ഓഹരിയുണ്ടെന്ന് സത്യവാങ്മൂലം നല്‍കി
  • സാമ്പത്തികപരിധിയില്ലാതെ നിർമാണങ്ങൾ ഏറ്റെടുക്കാൻ അനുമതി
  • കണ്ണൂരിലെ കോടതി സമുച്ചയത്തിന്റെ കേസിലാണ് സത്യവാങ്മൂലം

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന് 82 ശതമാനം ഓഹരി പങ്കാളിത്തമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.  കണ്ണൂര്‍ കോടതി സമുച്ചയം ഊരാളുങ്കലിന് നല്‍കിയതിനെ ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ ഇത് ഉടമസ്ഥാവകശമല്ലെന്നും  ക്ലാസ്  ബി ഷെയര്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  ഹൈക്കോടതയില്‍ സര്‍ക്കാര്‍ പറഞ്ഞതില്‍ നിന്ന് പരസ്പരവിരുദ്ധമാണ് സത്യവാങ്മൂലമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കലിന് കോടതി സമുച്ചയത്തിന്‍റെ നിര്‍മാണം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണ് എന്നാണ ഹര്‍ജി. ഇതിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ രണ്ടു കാര്യങ്ങളാണ് പറയുന്നത്. 

1) സാമ്പത്തിക പരിധിയില്ലാതെ നിർമാണങ്ങൾ ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയുണ്ട്. 

2) ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആകെ ഷെയറില്‍ 82 ശതമാനം സംസ്ഥാന സര്‍ക്കാരിനാണ്. 

ഇക്കാരണത്താല്‍ കണ്ണൂര്‍ കോടതിയുടെ നിര്‍മാണം ഊരുളുങ്കലിന് നല്‍കിയതില്‍ തെറ്റില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്കമാക്കുന്നു. എന്നാല്‍ ഇത്  സര്‍ക്കാരിന്‍റെ ഉടമസ്ഥാവകാശമെന്ന് വ്യാഖ്യാനിക്കുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  ഊരാളുങ്കല്‍ എടുക്കുന്ന വായ്പക്ക്  സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്‍റിയാണ് ഈ ഓഹരിയെന്നാണ്  വ്യക്തമാക്കുന്നത്. അതായത് ഈ ഓഹരി പങ്കാളിത്തം കൊണ്ട് സര്‍ക്കാരിന് പ്രത്യേകിച്ചൊരു നേട്ടമില്ലെന്നാണ് വാദം. ഇതാണ് സര്‍ക്കാര്‍ വാദമെങ്കില്‍  ഊരാളുങ്കലിന്‍റെ ആകെ ഓഹരിയില്‍ 82 ശതമാനം സര്‍ക്കാരിനാണെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചത് എങ്ങനെയന്ന് പരിശോധിക്കേണ്ടി വരും 

Kerala Government is the major stake holder in Uralungal

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.