ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം രവിചന്ദ്രൻ അശ്വിൻ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോലിയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബിലെത്തുന്ന ഇന്ത്യന്‍ താരമാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ബൗളര്‍ കൂടിയാണ് അശ്വിന്‍. 98–ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്.
14–ാം ഓവറിലെ ആദ്യ പന്തിലാണ് ക്രൗളിയെ അശ്വിന്‍ പുറത്താക്കുന്നത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 445 റൺസിനു പുറത്തായതിനു പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് മുന്നേറുന്നതിനിടെയായിരുന്നു ക്രൗളിയെ പുറത്താക്കി അശ്വിന്‍റെ ബ്രേക്ത്രൂ. 28 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റണ്‍സ് മാത്രമെടുത്താണ് ക്രൗളി പുറത്തായത്.
Ravichandran Ashwin completes 500 Test wickets.