മുഖമന്ത്രിയുടെ മകൾ വീണാ വിജയന് ഇന്ന് നിർണായകം. മാസപ്പടിയെന്ന് ആരോപണം ഉയർന്ന സിഎംആര്‍എല്‍- എക്സാ ലോജിക് സാമ്പത്തിക ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാകും .കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് വിധിപറയുക. ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്ന വിധി പ്രസ്താവിക്കുക.

ആദായനികുതി വകുപ്പ് നിയമത്തിലെ 210 എ വകുപ്പ് അനുസരിച്ചു കമ്പനി രജിസ്ട്രാർ അനേഷിച്ചു റിപ്പോർട്ട്‌ നൽകിയ കേസിൽ അതേ നിയമത്തിലെ 212 വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ അനേഷണം പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണ് എന്നാണ് വീണയുടെ വാദം. കൂടാതെ വിപുലമായ അധികാരങ്ങൾ ഉള്ള എസ്.എഫ്.ഐ.ഒയുടെ അന്വേഷണം സംബന്ധിച്ച് അറിയിച്ചില്ലെന്നും വീണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അദായ നികുതി  സംബന്ധിച്ച അന്വേഷണം അടക്കം നേരിടുന്ന കമ്പനിയാണ് എക്സലോജിക് എന്നും കമ്പനി രജിസ്ട്രാർ നടത്തിയ അന്വേഷണതത്തിന്റെ തുടർച്ചയാണ്  എസ്.എഫ്.ഐ.ഒ നടത്തുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ ബോധിപ്പിച്ചിരുന്നു. തിങ്കളാഴ്ച 2 മണിക്കൂറിൽ ഏറെ നടന്ന വാദത്തിനൊടുവിലാണ് വിധി പറയാനായി മാറ്റിയത്.

Veena's plea to stop SFIO probe; The Karnataka High Court's interim order on today