എക്സാലോജിക്- സിംഎംആര്‍എല്‍ ദുരൂഹ ഇടപാട് കേസില്‍ എസ്എഫ്ഐഒ രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ സത്യവാങ്മൂലം നല്‍കി. അന്വേഷണത്തിന് എതിരായ സി.എം.ആര്‍.എല്‍ ഹര്‍ജിയിലാണ് മറുപടി. വീണ വിജയന്‍ ഉള്‍പ്പെടെ 20 പേരെ ചോദ്യംചെയ്തു. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. എസ്എഫ്ഐഒയുടേത് സ്വതന്ത്ര അന്വേഷണമെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് അന്വേഷണവുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍.
ഐടി സേവനങ്ങളുടെ പേരിലായിരുന്നു സിഎംആര്‍എല്ലും വീണയും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തികയിടപാട്. 2017 ജനുവരിയിലായിരുന്നു ഐടി ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റായി സിഎംആര്‍എല്ലില്‍ വീണ വിജയന്‍റെ നിയമനം. മാര്‍ച്ചില്‍ സോഫ് വെയര്‍ ഡെവലപ്‌മെന്റ് മെയിന്റനന്‍സിനെന്ന പേരില്‍ എക്‌സാലോജിക്കുമായും സിഎംആര്‍എല്‍ കരാറിലേര്‍പ്പെട്ടു. വീണയക്ക് പ്രതിമാസം അഞ്ച് ലക്ഷവും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപ വീതമായിരുന്നു പ്രതിഫലം. 2016 മുതല്‍ 18 വരെ ഒരു കോടി 72 ലക്ഷം രൂപയാണ് സിഎംആര്‍എല്‍ വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്.