പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും ജ്ഞാനപീഠം. ഹിന്ദി സിനിമയിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ ഗുൽസാർ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2002 ൽ ഉർദു സാഹിത്യ അക്കാദമി അവാർഡ്, 2013ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2004ൽ പത്മഭൂഷൺ, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനാണ് രാംഭദ്രാചാര്യ, ഹിന്ദു ആത്മീയാചാര്യനായ ഇദ്ദേഹം നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

 

Gulzar and Rambhadracharya selected for Jnanpith award 2024