ആധുനിക കാലത്തും വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിൽ തല കുനിക്കേണ്ട അവസ്ഥയിലാണ് കേരളം. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 403 പേർ വീട്ടിൽ പ്രസവിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ. 2020ൽ 576, 2021 ൽ 590 , 2022 ൽ 573 എന്നിങ്ങനെയാണ് വീട്ടിൽ നടന്ന പ്രസവങ്ങൾ. അമ്മയുടേയോ കുഞ്ഞിന്‍റെ മരണം സംഭവിക്കുമ്പോൾ മാത്രമാണ് വീട്ടിലെ പ്രസവം ചർച്ചയാകുന്നത്. ചികിൽസ ഏത് രീതിയിൽ വേണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നതിനാൽ ബോധവല്‍കരിക്കാനല്ലാതെ നിർബന്ധം ചെലുത്താൻ അധികൃതർക്കും കഴിയില്ല. നിയമങ്ങളിലെ ഈ പഴുതാണ് അംഗീകാരമില്ലാത്ത സമാന്തര ചികിൽസക്കാർക്ക് വളമാകുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
403 pregnant ladies gave home birth in 2023; health department