byju-ed-new

ബൈജൂസ് ആപ് സിഇഒ ബൈജു രവീന്ദ്രനെ തേടി ഇഡിയുടെ ലുക്കൗട്ട് സര്‍ക്കുലര്‍. വിദേശ വിനിമയ ചട്ടലഘനം നടത്തിയതിനാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ചട്ടം ലംഘിച്ചതു വഴി 'തിങ്ക് ആന്‍റ് ലേണ്‍' കമ്പനി  ഒന്‍പതിനായിരം കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് ഇഡിയുടെ വാദം. ഒന്നര വര്‍ഷം മുന്‍പാണ് ബൈജുവിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നത്. ഇത് പുതുക്കുകയാണ് നിലവില്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചനകള്‍.  കര്‍ണാടക ഹൈക്കോടതിയില്‍ കേസിന്‍റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ED requests look out notice against Byju Raveendran