വടകരയില്‍ പത്തുവയസ്സുകാരിയെ കാറിടിച്ച് തെറിപ്പിച്ച ഷെജീലിനായി ലൂക്കൗട്ട് നോട്ടിസ്. ഷെജീലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു കേസിന് ആസ്പദമായ അപകടം. അപകടത്തിന് ശേഷം വിദേശത്തേക്ക് പോയ പ്രതിയെ നീണ്ട പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലിസ് കണ്ടെത്തിയത്.
ചോറോട് ദേശീയപാതയിലായിരുന്നു ദില്‍ഷാനയെയും മുത്തശ്ശിയേയും പുറമേരി സ്വദേശി ഷെജീല്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയത്. അപകടത്തില്‍ 62 കാരിയായ മുത്തശ്ശി ബേബി മരിക്കുകയും ദൃഷാന കോമയിലാവുകയുമായിരുന്നു. രണ്ടാഴ്ചക്കകം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പൊലീസ് കണക്കു കൂട്ടൽ.