tvla-girl-25
  • പെണ്‍കുട്ടി പോയത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം
  • രണ്ട് വര്‍ഷമായി അടുപ്പത്തിലെന്ന് പൊലീസ്
  • കുട്ടിയെ കാണാതായത് വെള്ളിയാഴ്ച

തിരുവല്ല കാവുംഭാഗത്തുനിന്ന് വെള്ളിയാഴ്ച കാണാതായ ഒന്‍പതാം ക്ലാസുകാരി തിരികെ എത്തി. പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോയിലാണ് പെൺകുട്ടി എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയശേഷം സ്റ്റേഷനിലാക്കി മുങ്ങിയ യുവാക്കളെ പൊലീസ് പിടികൂടി. 

കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ പോയ 15 കാരി തിരികെ എത്താത്തിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിനെ സമീപിച്ചത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ട് യുവാക്കളാണ് കുട്ടിയെ കടത്തിക്കൊണ്ടു പോയതെന്ന് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കൊണ്ടുപോയ പ്രൈവറ്റ് ബസിൽ നിന്ന് കിട്ടിയ പ്രതികളുടെ മുഖം വ്യക്തമാകുന്ന ദ്യശ്യം അന്വേഷണ സംഘം പുറത്തുവിട്ടു. പിന്നാലെയാണ് ഇന്ന് പുലർച്ചെ കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം മുങ്ങിയ തൃശൂർ സ്വദേശി അതിലിനെ പൊലീസ് കെഎസ്ആർടിസി ബസിൽ നിന്ന് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിൽ അതിലിന്റെ സുഹ്യത്ത് അജിൻ തൃശ്ശൂരിൽ നിന്ന് പിടിയിലായി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

 

Missing girl from thiruvalla returns