റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മിന്നുംജയം. അഞ്ചുവിക്കറ്റിന് ജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ നേടി. 52 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 39റണ്‍സോടെ ധ്രുവ് ജുറെലും പുറത്താകാതെ നിന്നു. ധ്രുവ് ആണ് വിജയറണ്‍ നേടിയത്. 55 റണ്‍സെടുത്ത രോഹിത് ശര്‍മയും 37റണ്‍സെടുത്ത യശ്വസി ജയ്സ്വാളും റണ്ണൊന്നും എടുക്കാതെ രജത് പട്ടിദാറും പുറത്തായി. ഇംഗ്ലണ്ടിനായി ശുഐബ് ബാഷിര്‍ മൂന്നുവിക്കറ്റെടുത്തു.
Team india won against England