ഹൗസിങ് ബോർഡ് അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ.പെരിയസാമിക്ക് തിരിച്ചടി. കുറ്റ വിമുക്തനാക്കിയ പ്രത്യേക കോടതിവിധി  മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വിചാരണ നടത്തി ജൂലൈയ്ക്ക് മുമ്പ് പൂർത്തിയാക്കാൻ ജനപ്രതിനിധികളുടെ പ്രത്യേക കോടതിക്ക് നിർദ്ദേശം നൽകി.  മദ്രാസ് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച റിവിഷൻ നടപടിയിലാണ് വിധി.  2006 - 11 കാലഘട്ടത്തിൽ ഹൗസിങ് ബോർഡ് മന്ത്രിയായിരുന്ന ഐ.പെരിയസാമി കരുണാനിധിയുടെ ബോഡിഗാർഡായിരുന്ന ഗണേഷ് എന്നയാൾക്ക് അനധികൃതമായി വീട് അനുവദിച്ചെന്നാണ് കേസ്. കഴിഞ്ഞ ഡിസംബറില്‍  സമാനമായ  പുനഃപരിശോധനയിലൂടെയാണ്  കെ.പൊന്മുടി ശിക്ഷിക്കപ്പെടുകയും മന്ത്രിസ്ഥാനത്തുനിന്ന് അയോഗ്യനാകുകയും ചെയ്തത്.

 

MHC set asides special court's judgment discharging minister I Periyasamy from DVAC case