കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 രൂപ കോടി രൂപ വാങ്ങിയെന്ന മാത്യു കുഴല്‍നാടന്‍റെ വെളിപ്പെടുത്തതില്‍ സിബിഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മാത്യു കുഴല്‍നാടന്റെ ആരോപണം അതീവ ഗൗരവതരമാണ്. സിബിഐ അന്വേഷണത്തിനായി കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഇത്രവലിയ ആരോപണം ഉണ്ടായിട്ടില്ലെന്നും കെ.സുധാകരന്‍ കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരാഗ്നിയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷനേതാവിനൊപ്പമാണ് കെ.സുധാകരന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച നാളെമുതലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് പട്ടിക ഉടന്‍ തയാറാകും. ലീഗുമായുള്ള ചര്‍ച്ച തൃപ്തികരമായി പൂര്‍ത്തിയാക്കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Congress demands CBI probe against CM