മലയാള സിനിമ റിലീസില്ലെന്ന നിലപാട് മാറ്റി സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. റിലീസ് തടസപ്പെടുത്തിയല്ല സമരം നടത്തേണ്ടതെന്ന ഇതര സിനിമാസംഘടനകളുടെയും ഫിയോക്കിന്റെ ഉള്ളിലെയും തന്നെ വിമർശനങ്ങൾ ഉൾക്കൊണ്ടാണ്. നിർമാതാക്കളും വിതരണക്കാരുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഫിയോക് ചെയർമാൻ ദിലീപ് അറിയിച്ചു. എന്നാൽ ഫിയോക്കുമായി ചർച നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവർക്ക് തീരുമാനിക്കാമെന്നുമായിരുന്നു നിർമാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.

കഴിഞ്ഞ 23 മുതലാണ് മലയാള സിനിമ റിലീസ് ചെയ്യാതെ ഫിയോക് സമരപ്രഖ്യാപനം നടത്തിയത്. കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നൽകുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന തർക്കത്തിന് പരിഹാരം ആവശ്യപ്പെട്ടായിരുന്നു തീരുമാനം. എന്നാൽ റിലീസ് തടസപ്പെടുത്തിയല്ല സമരം വേണ്ടതെന്ന് സംഘടനയ്ക്കുള്ളിൽതന്നെ സ്വരമുയർന്നു. ഇതര സിനിമാസംഘടനകളും ഇതേ നിലപാട് ഫിയൊക്കിനെ അറിയിച്ചു. വിട്ടുവീഴ്ചയ്ക്കില്ലെന്ന് നിർമാതാക്കളും വിതരണക്കാരും നിലപാടെടുത്തു. തുടർന്നാണ് പ്രശ്നത്തിൽ ഫിയോക് ചെയർമാൻ ദിലീപ് ഇടപെട്ടത്. റിലീസ് തുടരുമെന്ന് ദിലീപിന്റെ പ്രഖ്യാപനം

ഇതിനിടയിൽ യോഗം ചേർന്ന നിർമാതാക്കളും വിതരണക്കാരും കൂടുതൽ പ്രകോപനത്തിന് മുതിർന്നുമില്ല. എന്നാൽ ഫിയോക്കുമായി ചർച്ച നടന്നിട്ടില്ലെന്നതിനൊപ്പം സ്വന്തം നിലപാടിൽ വലിയ അയവില്ലെന്നും നിർമാതാക്കളും വിതരണക്കാരും സുചിപ്പിച്ചു. 

Association of theater owners says that the release of Malayalam films will continue