• ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന്
  • ഏഴുപേരടങ്ങുന്ന മൂന്ന് സംഘം
  • ഒരു സംഘത്തിന് ഒരു മാസം ഡ്യൂട്ടി

വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ വിദഗ്ധ ചികില്‍സാസൗകര്യം ഇല്ലെന്ന പരാതികൾ ഉയര്‍ന്ന വയനാട് മെഡിക്കൽ കോളേജിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഏഴ് പേരടങ്ങുന്ന മൂന്ന് സംഘത്തെ വീതമാണ് നിയമിച്ചത്.  ഒരു സംഘത്തിന് ഒരുമാസം എന്ന രീതിയിലാണ് ഡ്യൂട്ടി.  ജനറൽ മെഡിസിൻ,  ജനറൽ സർജറി, പീഡിയാട്രീഷൻ, തുടങ്ങി ആറ് വിഭാഗങ്ങൾ ഉള്ള ഡോക്ടർമാരെയാണ് നിയോഗിച്ചത്. കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ പോള്‍ മരിച്ചത് മതിയായ ചികില്‍സ കിട്ടാതെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Additional doctors to Wayanad medical college