മണ്ഡലങ്ങള്‍ വച്ചുമാറി മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികള്‍. ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തും സമദാനിയെ പൊന്നാനിയിലും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. പൊന്നാനിയിൽ മൂന്നുവട്ടം എംപിയായ ഇടി മുഹമ്മദ് ബഷീർ ലോക്സഭയിലേക്കുള്ള നാലാം പോരാട്ടത്തിനാണ് മലപ്പുറത്ത് എത്തുന്നത്. പൊന്നാനിയിലെ വോട്ടറായ എംപി അബ്ദുസമദാനിയും സ്വന്തം മണ്ഡലത്തിൽ തന്നെ ജനവിധി തേടും.
തമിഴ്നാട് രാമനാഥപുരത്തെ മുസ്ലീം ലീഗിന്‍റെ സിറ്റിങ് എം പി.കെ. നവാസ് ഖനി തന്നെയാണ് ഇപ്രാവശ്യത്തേയും സ്ഥാനാർഥി. ഡിഎംകെ സഖ്യത്തിലാണ് തമിഴ്നാട്ടിൽ ലീഗ് മൽസരിക്കുന്നത്. മൂന്നാം സീറ്റിന് പകരമായി ഇനി ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് ലീഗ് ഏറ്റെടുക്കും. എന്നാൽ സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ ഇന്നത്തെ യോഗത്തിലുണ്ടായില്ല.
Loksabha Election; League candidates announced