**EDS: TWITTER IMAGE POSTED BY @vijayanpinarayi ON TUESDAY, MAY 18, 2021** Kerala: Kerala CM Pinarayi Vijayan with Governor Arif Mohammed Khan. (PTI Photo)(PTI05_18_2021_000268B)

**EDS: TWITTER IMAGE POSTED BY @vijayanpinarayi ON TUESDAY, MAY 18, 2021** Kerala: Kerala CM Pinarayi Vijayan with Governor Arif Mohammed Khan. (PTI Photo)(PTI05_18_2021_000268B)

വിവാദ ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം. സംസ്ഥാന നിയമസഭ പാസാക്കിയിട്ടും ഗവർണർ ഒരു വർഷത്തിലേറെ പിടിച്ചുവച്ച ബില്ലാണ് റെക്കോര്‍ഡ് വേഗത്തിൽ രാഷ്ട്രപതിയുടെ അംഗീകാരം നേടിയത്. സർക്കാരിന്റെ വിജയമെന്ന് ഭരണപക്ഷത്തിന് അവകാശപ്പെടാം.  സി പി എം - ബി ജെ പി  അന്തർധാരയെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്യും. 

2022 ഓഗസ്റ്റിൽ നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി 2023 നവംബറിലാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഒരു വർഷവും മൂന്നു മാസവും രാജ്ഭവനിൽ ഗവർണരുടെ ഒപ്പ് കാത്തു കിടന്ന ബില്ലാണ് മൂന്ന് മാസത്തിനകം രാഷ്ട്രപതിയുടെ അംഗീകാരം നേടിയത്. ഭരണപരമായും രാഷ്ട്രീയമായും സംസ്ഥാനമ്പർക്കാരിന് വൻ വിജയമായി ഇതിനെ ഉയർത്തിക്കാട്ടാം. സർക്കാർ ശരിയായ നിയമ പരമായ നിലപാട് സ്വീകരിച്ചിട്ടും ഗവർണർ പക പോക്കാൻ ബില്ല് വെച്ച് താമസിപ്പിച്ചു എന്ന വിമർശനവും ഉയർത്താം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ , മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവർക്കെതിരെയുള്ള പരാതികൾ ലോകായുക്തക്ക് മുന്നിലെത്തിയപ്പോൾ കൊണ്ടുവന്നതാണ്  നിയമ ഭേദഗതിയെന്നും രാഷ്ട്രപതി റെക്കോഡ്‌ വേഗത്തിൽ അംഗീകരിച്ചത് സി പി എം - ബി ജെ പി അന്തർധാരയാണെന്നുമുള്ള ആക്ഷേപം പ്രതിപക്ഷത്തിന് ഉയർത്താനുമാകും. 

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന നിയമ ഭേദഗതി കേന്ദ്ര ലോക്പാൽ നിയമത്തിന് ചുവടു പിടിച്ചാണെന്ന് സർക്കാരിന് വാദിക്കാം. ലോകായുക്ത വിധിക്കെതിരെ നിലവിൽ ഹൈക്കോടതിയെ സമീപിക്കാനെ കഴിയൂ. അധികാര സ്ഥാനത്തുള്ള പൊതുപ്രവർത്തകർ തൽസ്ഥാനം രാജിവെച്ചാലെ അപ്പീൽ നൽകാനാവൂ. എന്നാൽ പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഇവ രണ്ടും മാറും. മന്ത്രിമാർക്കെതിരെയുള്ള ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീൽ മുഖ്യമന്ത്രിക്ക് പരിഗണിക്കാം. മുഖ്യമന്ത്രിക്കെതിരെയാണ് വിധിയെങ്കിൽ നിയമസഭക്ക് അപ്പീൽ പരിഗണിക്കാനാവും. സ്പീക്കർ എം.എൽ.എ മാർക്കെതിരെയുള്ള വിധികളുടെ അപ്പീൽ അതോ റിറ്റിയാകും. അധികാര സ്ഥാനം രാജിവെക്കാതെ തന്നെ അപ്പീൽ നൽകാൻ അധികാര സ്ഥാനങ്ങളിലുള്ളവർക്ക് മുന്നിൽ വഴി തുറക്കുകയും ചെയ്യും. ചുരുക്കത്തിൽ ലോകായുക്തയുടെ പല്ലും നഖവും കൊഴിയും ഒപ്പം ഹൈക്കോടതിയിൽ മാത്രം നിക്ഷിപ്തമായിരുന്ന അപ്പീൽ പരിഗണനാ അധികാരം രാഷ്ട്രീയ ഭരണ നേതൃത്വത്തിലേക്ക് കൈമാറപ്പെടുകയും ചെയ്യുന്നതാണ് പുതിയ നിയമം.