abdul-karim-thunda-29

93 ലെ ട്രെയിന്‍ സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി അബ്ദുള്‍ കരീം തുണ്ടയെ രാജസ്ഥാന്‍ അജ്മീര്‍ കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ലഷ്കര്‍ അംഗമായ അബ്ദുള്‍ കരീമിനെ കുറ്റവിമുക്തനാക്കിയത്.  കോട്ട , കാണ്‍പൂര്‍, സെക്കന്ദരാബാദ്, സൂററ്റ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടത്തിലാണ് കുറ്റവിമുക്തനാക്കിയത്.എന്നാല്‍  96 ലെ സ്ഫോടനക്കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നതിനാല്‍ 80 കാരനായ കരീം തുണ്ടക്ക് മോചിതനാവാനാവില്ല.   

ബോംബ് നിര്‍മാണത്തില്‍ വിദദ്ധനായതിനാല്‍ ഡോ.ബോംബ് എന്ന് വിളിക്കപ്പെടുന്ന കരീം തുണ്ട ദാവുദ് ഇബ്രാഹീമിന്‍റെ ഉറ്റ അനുയായിയിട്ടാണ് അറിയപ്പെടുന്നത്. കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീകോടതിയെ സമീപിക്കുമെന്ന് സിബിഐ അറിയിച്ചു. 2013ൽ ഡൽഹി പൊലീസിന്റെ പിടിയിലാകുമ്പോൾ തുണ്ട, ഇന്ത്യ തേടുന്ന കൊടുംഭീകരരായ 20 പേരുടെ പട്ടികയിലായിരുന്നു. ഇന്ത്യയിൽ പലയിടങ്ങളായി 40 ബോംബ് സ്ഫോടനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് തുണ്ട ആരോപണം.

Abdul Karim Thunda acquitted in 93 train blast case