പാലക്കാട് ഒലവക്കോട് റെയില്‍വേ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ പ്രിന്‍സിപ്പലിന് വീഴ്ചയെന്ന് ഡി.ഡി.ഇയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ഫിസിക്സ് പരീക്ഷ എഴുതാന്‍ കുട്ടിക്ക് താല്‍പര്യമില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചുവെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. ഈ നിലപാട് വിദ്യാര്‍ഥിയും രക്ഷിതാവും നിഷേധിച്ചെന്നും സേ പരീക്ഷ എഴുതാന്‍ പറഞ്ഞത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ലളിതമായി പരിഹരിക്കേണ്ട വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടത് ഗൗരവത്തോടെയല്ലെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
വിദ്യാര്‍ഥിയോട് അധികൃതര്‍ കാട്ടിയ അനീതി ചൂണ്ടിക്കാട്ടിയത് മനോരമ ന്യൂസാണ്. കുട്ടിയെ പരീക്ഷ എഴുതിക്കാത്തത് തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 100% വിജയത്തിനായി കുട്ടിയെ മാറ്റിനിര്‍ത്തിയത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Palakkad Case; DDE submits report against scholl principal