metro-tpr-06
  • കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന്‍
  • ഫ്ലാഗ് ഓഫ് രാവിലെ 10 മണിക്ക്
  • ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക്

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളായിരുന്നു തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള ആദ്യ യാത്രക്കാർ. 

ആലുവയിൽനിന്ന് തൃപ്പൂണിത്തുറ വരെ നീളുന്ന 28.2കിലോമീറ്റർ മെട്രോ ലൈനിലെ അവസാന സ്റ്റേഷൻ. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ ഈ അവസാന സ്റ്റേഷൻ തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷന്റെ ഒരു വിളിപ്പാടകലെയാണ്. വളരെ വേഗത്തിൽ നഗരഹൃദയത്തിലേക്കും പരിസരത്തേക്കുമെല്ലാം എത്തിച്ചേരാൻ ഇനി ഞൊടിയിട നേരം മാത്രം. നിലവിൽ തൃപ്പൂണിത്തുറ മുതൽ ആലുവ വരെ യാത്രചെയ്യാൻ കേവലം 60 രൂപ നൽകിയാൽ മതി.

മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, കെ.ബാബു അടക്കമുള്ള ജനപ്രതിനിധികൾ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനത്തിൽ പങ്കെടുത്തു. മ്യൂറൽ ചിത്രങ്ങൾക്കും ആന്റിക് അലങ്കാരങ്ങൾക്കും പുറമേ കൊച്ചിയിലേക്ക് തീവണ്ടിപ്പാത എത്തിക്കാൻ മുൻകൈ എടുത്ത കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർയുടെ പൂർണകായ ചിത്രവും തൃപ്പൂണിത്തുറ ടെർമിനലിൽ കെഎംആര്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്.

 

PM Narendra Modi to inaugurate Tripunithura metro terminal