ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനായി വലവീശി ബിജെപി. നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമെന്നും സിപിഎം സംസ്ഥാന നേതൃത്വത്തവുമായി സംസാരിച്ചിട്ടുണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
സിപിഎം പ്രാഥമിക അംഗ്വത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഒരു വർഷം പിന്നിട്ടതോടെയാണ് എസ് രാജേന്ദ്രൻ ബിജെപി യിലേക്കെന്ന പ്രചാരണം ശക്തമായത്. എന്നാൽ നിലവിൽ അത്തരം തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും. ബിജെപി യിലേക്ക് പോകാൻ ഉദേശിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി
ദേവികുളം എംഎൽഎയെ രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടന്നായിരുന്നു എസ് രാജേന്ദ്രനെതിരെ പാർട്ടി നടപടിയെടുത്തത്. സി പി എമ്മിൽ നിന്ന് ആരും ബിജെപിയിൽ പോകില്ലെന്നും പാർട്ടി നടപടിയെടുത്തവർ ചിലപ്പോൾ പോയേക്കുമെന്നും എൽ ഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. രാജേന്ദ്രന് ബിജെപിയിലേക്ക് പോകില്ല, അദ്ദേഹവുമായി സംസാരിച്ചെന്നും രാജേന്ദ്രനെ പാര്‍ട്ടിയുമായി ചേര്‍ത്തുനിര്‍ത്തുമെന്നും എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിൽ പാർട്ടിയുടെ അച്ചടക്ക നടപടി മറികടക്കാനുള്ള ശ്രമമാണ് രാജേന്ദ്രൻ നടത്തുന്നതെന്നാണ് ആരോപണം.