ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊച്ചിനഗരത്തിന്‍റെ മുക്കും മൂലയും കക്കൂസ് മാലിന്യത്തില്‍ മുക്കി മാലിന്യമാഫിയ. മനോരമ ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയത് കൊച്ചി നഗരത്തില്‍ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളുന്ന ഇരുപതിലേറെ ഹോട്ട്സ്പോട്ടുകള്‍. നഗരത്തിലെ റോഡുകളിലും ജലാശയങ്ങളിലേക്കും ഒഴുക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ടണ്‍കണക്കിന് മാലിന്യം. മനോരമ ന്യൂസ് അന്വേഷണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.