കൊച്ചിയെ ശുചിമുറി മാലിന്യത്തില്‍ മുക്കുന്നത് മാലിന്യം നീക്കാന്‍ നഗരസഭ കരാര്‍ നല്‍കിയ ടാങ്കര്‍ ലോറികള്‍. ഓരോ ടാങ്കറിലും നിറയുന്ന ആറായിരം ലിറ്റര്‍ ശുചിമുറി മാലിന്യം പൊതുവിടങ്ങളില്‍ ഒഴുക്കാന്‍ വേണ്ടത് കഷ്ടിച്ച് ഒരുമിനിറ്റ് മാത്രം. പത്തിഞ്ച് വ്യാസമുള്ള കൂറ്റന്‍ പൈപ്പുകളടക്കം സ്ഥാപിച്ചാണ് നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചുള്ള മാലിന്യ ടാങ്കറുകളുടെ പരക്കംപാച്ചില്‍. മനോരമ ന്യൂസ് അന്വേഷണം.  

 

നഗരമധ്യത്തില്‍ ഞൊടിയിടയില്‍ മാലിന്യം തള്ളി കടന്നുകളയാന്‍ സഹായിക്കുന്നത് ഭീമന്‍ പൈപ്പാണ്. നാടിനെ മാലിന്യത്തില്‍ മുക്കി കീശവീര്‍പ്പിക്കുന്ന മാലിന്യ മാഫിയയുടെ ഏറ്റവും വലിയ അടയാളമാണ് ഈ പൈപ്പ്.

നിയമപരമായി ടാങ്കറില്‍ വേണ്ടത് മൂന്നിഞ്ച് വ്യാസമുള്ള പൈപ്പ്. ഇതുവഴി മാലിന്യം ഒഴിവാക്കാന്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണം. ഈ കാലതാമസം ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് പത്തിഞ്ച് പൈപ്പ്. 

 

നാടിനെ മാലിന്യത്തില്‍ മുക്കി കീശവീര്‍പ്പിക്കുന്ന മാലിന്യ മാഫിയയുടെ ഏറ്റവും വലിയ അടയാളമാണ് ഈ പൈപ്പ്. മറ്റെല്ലാം കാണുന്ന പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഇവരുടെ നിയമലംഘനം മാത്രം കാണുന്നില്ലെങ്കില്‍ സംശയിക്കാനേറെയുണ്ട്

 

Illegal pipes in tankers to dump toilet waste