league-sc-caa-n-12
  • നിലവില്‍ കോടതിയിലുള്ള കേസില്‍ പ്രധാന ഹര്‍ജിക്കാരും ലീഗാണ്
  • നടപടി സ്റ്റേ ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐയും

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്​ലിം ലീഗ് സുപ്രീംകോടതിയില്‍. അഭിഭാഷകനായ ഹാരിസ് ബീരാനാണ് ലീഗിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. കോടതി അന്തിമ ഉത്തരവിടും വരെ സി.എ.എ തടയണമെന്നാണ് ഹര്‍ജിയില്‍ ലീഗിന്‍റെ ആവശ്യം. പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വമെന്ന വ്യവസ്ഥ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നിലവിലുള്ള സി.എ.എ കേസിലെ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്. നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐയും സുപ്രീംകോടതിയെ സമീപിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതേസമയം, ഭേദഗതി പ്രാബല്യത്തിലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. അസം ദേശീയ പരിഷത്ത് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതിന് പുറമെ യുണൈറ്റ‍ഡ് അസം ഫോറത്തിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗുവാഹത്തി പൊലീസ് നോട്ടിസ് നല്‍കി. സി.എ.എ പ്രാബല്യത്തിലാക്കിയതില്‍ പ്രതിഷേധിച്ചുള്ള ഒാള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍റെ നിരാഹാരവും തുടരുകയാണ്. ഡല്‍ഹിയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് നടന്‍ വിജയ്​യും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി.

 

IUML approached SC against CAA