ജനുവരി 31വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നല്‍കാന്‍ ട്രഷറികള്‍ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ നിര്‍ദേശം. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപ വിതരണം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലേതുള്‍പ്പെടേ എല്ലാ ബില്ലുകളും മുന്‍ഗണനാ ക്രമത്തില്‍ മാറി നല്‍കുമെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ട്രഷറികളില്‍ ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളാണ് ജനുവരി, ഡിസംബര്‍ മാസങ്ങളിലെ ബില്ലുകള്‍ക്ക് ഒഴിവാക്കിയിരിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Treasury bills finance minister